ഒന്നാലോചിച്ചു നോക്കിയാ ഇതൊക്കെയല്ലേ ഇപ്പോ പള്ളികളിൽ നടക്കുന്നത്.കോടിക്കണക്കിനു രൂപ മുടക്കി ഇടവക ജനതയുടെ സ്റ്റാറ്റസും ആർഭാടവും വിളിച്ചറിയിക്കുന്ന 5 സ്റ്റാർ പളളികൾ, സ്വർണ്ണം പൂശിയ അൾത്താര....
പിന്നെ നിർബന്ധിച്ച് ഭീഷണപ്പെടുത്തിയുള്ള പിരിവുകൾ, വിശുദ്ധ കുർബാനക്കിടയിൽ ആ പിരിവ്, ഈ പിരിവ്, മറ്റേ പിരിവിൻ്റെ കണക്കുകൾ....
കർത്താവു നമുക്കു വേണ്ടി സ്ഥാപിച്ച വിശുദ്ധ കുർബാന ആത്മീയതയോടു കൂടി പങ്കുകൊളളുന്ന എത്ര ക്രിസ്ത്യാനികളുണ്ട്???
വിശുദ്ധ കുർബാന ആത്മീയതയോടു കൂടി അർപ്പിക്കുന്ന എത്ര അച്ചൻമാരുണ്ട് നമുക്ക് ???
"ഓ.. കാലം മാറിയില്ലേ.... അതൊക്കെ അങ്ങനെ കിടക്കുമെന്നേ "
ഇതല്ലേ മനസ്സിൽ വരുന്നേ ???
ഒന്നോർക്കുക....
കർത്താവിന് ഇരിക്കാൻ സ്വർണ്ണം പൂശിയ അൾത്താര വേണ്ട;
നിൻ്റെ ആത്മീയ ആവശ്യങ്ങൾക്കു വേണ്ടിയുള്ള വിശുദ്ധ സ്ഥലമാണ് ദേവാലയം.... അതു നിൻ്റെ പണക്കൊഴുപ്പിൻ്റെയും അതിൽ നിന്നും വന്ന അഹന്തയുടെയും ആലയമാക്കി മാറ്റരുത്.
പിന്നെ മറ്റൊന്ന്....വിശുദ്ധ കുർബാനക്കിടയിൽ വേറെ ഒരു കലാപരിപാടിയും വേണ്ടെന്നേ... പ്രസംഗമോ പിരിവു കണക്കോ അറിയിപ്പുകളോ.... ഒന്നും വേണ്ട.... ഇതൊക്കെ മുൻപോ ശേഷമോ ആയിക്കോട്ടേ....
ഇതൊക്കെ വല്ലതും നടക്കുമോ അല്ലേ???
ഇടവക ജനം പ്രതിവചിച്ചു,...
ആമേൻ....
No comments:
Post a Comment