ഒരു സ്ഥലത്ത് 7കള്ളൻമാർ ഉണ്ടായിരുന്നു .ഒരു ദിവസം അവർ 7 പേരും കൂടി അയൽ നാട്ടിലുള്ള ഒരു രത്ന വ്യാപാരിയുടെ കട കൊള്ളയടിച്ചു.രത്നങ്ങളുമായി അവർനാട്ടിലേക്ക് തിരിച്ചു .പോകുന്ന വഴി എല്ലാവർക്കും ക്ഷീണം അനുഭവപ്പെട്ടു .കുറച്ച് നേരം വിശ്രമിച്ചിട്ട് പോകാമെന്ന് അവർ തീരുമാനിച്ചു. അവർ ഒരു മരച്ചുവട്ടിൽ കിടന്നു ഉറങ്ങി പോയി. കുറച്ച് കഴിഞ്ഞ് 2 പേർ ഉണർന്നു നോക്കുമ്പോൾ എല്ലാവരും ഉറക്കമാണ്.
രത്നങ്ങൾ മറ്റുള്ളവർ ഉണരുന്നതിന് മുമ്പ് നമുക്ക് വീതിച്ചെടുത്ത് സ്ഥലം വിടാമെന്ന് അവർ തീരുമാനിച്ചു. വീതിച്ച് നോക്കിയപ്പോൾ 1 ഒരു രത്നം ബാക്കിയായി അവർ തമ്മിൽ തർക്കമായി . ഒരാളെ കൂടി ഉണർത്തി 3പേർക്ക് ക്രിത്യമായി വീതിചെടുക്കാമെന്ന് അവർ തീരുമാനിച്ചു. ഒരാളെ കൂടി ഉണർത്തി വീതിച്ച പ്പോഴും 1 ഒരു രത്നം ബാക്കിയായി . അങ്ങനെ ഓരോരുത്തരെയായി ഉണർത്തി വീതിച്ചപ്പോഴും 1 ഒരു രത്നം ബാക്കിയായി അവസാനം 7 മത്തെ ആളിനെ യും ഉൾപ്പെടുത്തി വീതിച്ചപ്പോ ഒന്നും ബാക്കിയാകാതെ ഒരു പോലെ വീതിക്കാൻ കഴിഞ്ഞു . എങ്കിൽ അവരുടെ കയ്യിൽ; എത്ര രത്നങ്ങൾ ഉണ്ടായിരുന്നു...
ബുദ്ധിയുള്ള അംഗങ്ങള്‍ ആലോചിച്ച് ഉത്തരം വേഗം പറയുക..
കടപ്പാട് വാട്സ് ആപ് മെസ്സേജ്
കടപ്പാട് വാട്സ് ആപ് മെസ്സേജ്